**ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ.ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ആദ്യ ഘട്ടമായാണ് പാറശ്ശാല നിയോജക മണ്ഡലത്തിൽ 2019-20 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ആനാവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം ഒരു കോടി രൂപ അടങ്കലിൽ ആധുനിക രീതിയിൽ നവീകരിക്കുന്നത്.യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യമൊരുക്കി മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ജനങ്ങളുടെ കായിക ക്ഷമത ഉറപ്പുവരുത്തി ആരോഗ്യ സംരക്ഷണവും ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും ലക്ഷ്യമിട്ട് എല്ലാ നിയോജക മണ്ഡലങ്ങളിലും കളിസ്ഥലങ്ങൾ നിർമിച്ചു വരികയാണ്.