മന്ത്രി എന്ന നിലയിൽ ചുമതല ഏറ്റെടുത്ത ശേഷം വകുപ്പിൽ നടപ്പിലാക്കിയതും വലിയ തോതിലുള്ള ബഹുജന പിൻതുണ ആർജിച്ചതുമായ പദ്ധതിയാണ് മുൻഗണനാ കാർഡുകളുടെ സറണ്ടർ എന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. അനർഹർ കൈവശം വച്ചുവന്നിരുന്ന 1,69,291 കാർഡുകൾ സ്വമേധയാ സറണ്ടർ ചെയിക്കാൻ കഴിഞ്ഞു എന്നത് നിസാരകാര്യമല്ല. അനർഹർ സറണ്ടർ ചെയ്ത കാർഡുകൾ അർഹരായ 1,53,254 നൽകുകയും ചെയ്തു. ഇപ്പോഴും ചെറിയ തോതിലെങ്കിലും കാർഡുകൾ സറണ്ടർ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ കാർഡുകളുടെ സ്വമേധയായുള്ള സറണ്ടർ മാർച്ച് 31 ന് ശേഷം അനുവദിക്കില്ല. ഏപ്രിൽ ഒന്ന് മുതൽ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ച് വരുന്നവർക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കുന്നതാണെന്നും  ഈ സർക്കാർ ചുമതല ഏറ്റെടുത്ത ശേഷം 1,92,127 റേഷൻ കാർഡുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.