കഴിഞ്ഞ സംഭരണ വർഷം (2020-21) 27 രൂപ 48 പൈസ നിരക്കിൽ 2,52,160 കർഷകരിൽ നിന്നും 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കുകയും അവയുടെ വിലയായ 2101.89 കോടി രൂപ കർഷകർക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ജി.ആർ അനിൽ അഭിപ്രായപ്പെട്ടു. 2021-22 സംഭരണ വർഷം ഇതുവരെ 2.45 ലക്ഷം മെട്രിക്ക് ടൺ നെല്ല് 96,840 കർഷകരിൽ നിന്നും സംഭരിക്കുകയും നെല്ലിന്റെ വിലയായി 622 കോടി രൂപ കർഷകർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ കർഷകർക്ക് നൽകിവരുന്ന നെല്ലിന്റെ വില 28 രൂപ എന്നത് വർദ്ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുവെന്നും ഈ ബഡ്ജറ്റിൽ 20 പൈസ വർദ്ധിപ്പിച്ച് 28.20 ആയി ഇത് ഉയർത്തിയിട്ടുമുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.