കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുകയും കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസി ആകുന്നതിന് എസ്.എസ്.എൽ.സി പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും സോൾവെൻസി തുക 1 ലക്ഷം രൂപയിൽ നിന്നും 10000 രൂപയാക്കി കുറവ് വരുത്തകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. 13 പുതിയ റേഷൻകടകൾ ആരംഭിക്കുകയും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.