വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ ബിൽ, വിലവിവര പട്ടികകളുടെ പ്രദർശനം, ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കുന്നതിനു വേണ്ടി സജ്ജമാക്കിയ ഓപ്പറേഷൻ ജാഗ്രത പദ്ധതിയുടെയും പെട്രോൾ ഡീസൽ വിതരണ പമ്പുകളിലെ ഇന്ധനത്തിന്റെ അളവിലെ കൃത്യത, പമ്പിലെ ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ എന്നിവ പരിശോധിക്കുന്നതനായി സജ്ജമാക്കിയ ഓപ്പറേഷൻ ക്ഷമത പദ്ധതിയുടെയും ഉദ്ഘാടനം മാർച്ച് 15ന് മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ 50,000 ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ആയിരം പെട്രോൾ പമ്പുകൾ എന്നിവ  സന്ദർശിച്ച് കുറവുകൾ കണ്ടെത്തി കടയുടമയ്ക്ക് ഇതു സംബന്ധിച്ച ബോധവൽക്കരണം നൽകി സമയബന്ധിതമായി കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനയിൽ ശിക്ഷാ നടപടികൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മന്ത്രി അറിയിച്ചു.