ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര, നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി അച്ചാംതുരുത്തി മുതല്‍ ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര കുട്ടികള്‍ക്ക് അറിവും ഉല്ലാസവും പകര്‍ന്നത്. കാവും കണ്ടല്‍ക്കാടുകളും കണ്ടറിഞ്ഞുള്ള യാത്ര കുട്ടികള്‍ക്ക് അറിവു പകരുന്നതായി.
നഗരസഭാധ്യക്ഷ ടി.വി.ശാന്ത യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുഭാഷ് അധ്യക്ഷത വഹിച്ചു.

ഇടയിലക്കാട് വരെയുള്ള യാത്രക്കിടയില്‍ കവ്വായി കായലിലെ ജൈവ വൈവിധ്യത്തെ പറ്റി കെ.പ്രവീണ്‍ മാസ്റ്റര്‍ നെയ്തല്‍ ക്ലാസെടുത്തു. ഇടയിലക്കാട് ദ്വീപിലെ കാവിനകത്ത് വച്ച് കാവുകളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തില്‍ പി.വേണുഗോപാലും, കാവും ദ്വീപും കുട്ടികളും എന്ന വിഷയത്തില്‍ വി. നിളയും ക്ലാസുകള്‍ നയിച്ചു.

വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി , സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, ഷംസുദീന്‍ അരിഞ്ചിറ, അന്‍വര്‍ സാദിഖ്, പി. പി.ലത, വി.വി. സതി, ടി.വി.ഷീബ,പി. കെ. ലത എന്നിവര്‍ സംസാരിച്ചു. സി. ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. എം. സന്ധ്യ സ്വാഗതവും മെമ്പര്‍ സെക്രട്ടറി സി. പ്രകാശ് നന്ദിയും പറഞ്ഞു.