പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃതത്തില്‍ നടപ്പിലാക്കുന്ന നിര്‍മ്മലം സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയിലൂടെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് കോടോം ബേളൂര്‍ പഞ്ചായത്തും . പഞ്ചായത്തിലെ 1700 വീടുകളില്‍ സോക്ക്പിറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. സോക്ക് പിറ്റ് നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സോക്ക്പിറ്റ് നിര്‍മാണം .
ഒന്നാംഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സോക്ക്പിറ്റ് നിര്‍മിച്ചു നല്‍കും. തൊഴിലാളികള്‍ക്ക് നിര്‍മാണ മേഖലയില്‍ വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പോര്‍ക്കളം – കപ്പണ എസ്ടി കോളനിയില്‍ നടന്ന ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷയായി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പരപ്പ ബ്ലോക്ക് ജോയിന്റ് ബിഡിഒ എം.വിജയകുമാര്‍ , കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ,കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രി എന്‍.എസ്, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ ,പഞ്ചായത്തംഗങ്ങളായകുഞ്ഞികൃഷ്ണന്‍ കെ.എം, ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണന്‍ ,നിഷ എസ്, തൊഴിലുറപ്പ് എ. ഇ. ബിജു കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
