അൾജീരിയക്കാരനായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ടുണീഷ്യൻ പെൺകുട്ടിയും തമ്മിലുള്ള അപൂർവ്വ  പ്രണയകഥ എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.കൗമാര പ്രണയവും, ലൈംഗികതയും ചർച്ച ചെയ്യുന്ന എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സ്റ്റാലിയൻ ഓഫ് യെനെങ്ക പുരസ്‌കാരം നേടിയിട്ടുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവൽ ,ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ടുണീഷ്യൻ സംവിധായിക ലെയ്‌ല ബൗസിദാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.