രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാർച്ച് 16 ന് ആരംഭിക്കും.
പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ വിവിധ കൗണ്ടറുകളിൽ ആരംഭിക്കുന്നത്.പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവൽ കിറ്റ് കൈപ്പറ്റേണ്ടത്.

കൂടുതലായി അനുവദിച്ച പാസുകൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ് . പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രഷൻ സംബന്ധമായ സംശയങ്ങൾക്ക് https://registration.iffk.in എന്ന ഇ-മെയിൽ ഐഡിയിലോ 8304881172 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.