കരസേനയുടേയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും സയുക്ത സംരംഭമായി നീലഗിരി വെല്ലിങ്ടണിലെ സ്പോർട്്സ് കമ്പനിയിൽ പ്രവർത്തിക്കുന്ന ബോയ്സ് സ്പോർട്സ് കമ്പനിയിലേക്കുള്ള വിദ്യാർഥികളുടെ റിക്രൂട്ട്മെന്റ് റാലി ഏപ്രിൽ 25, 26 തീയതികളിൽ നടക്കും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്കായാണു റാലി. 2022 ഏപ്രിൽ 25നു 11നും 14നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ഓഫിസർ കമാൻഡിങ്, ബോയ്സ് സ്പോർട്‌സ് കമ്പനി, മദ്രാസ് റെജിമെന്റ് സെന്റർ, വെല്ലിങ്ടൺ, പിൻ – 900458 എന്ന വിലാസത്തിലും 0423 2237898 എന്ന നമ്പറിലും ലഭിക്കും.