മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും

ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് ചൊവ്വാഴ്ച (മാര്‍ച്ച് 15) മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 9 ന് നിയമസഭയ്ക്കു മുന്നില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്യും.ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാൻ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും