ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍.ആര്‍.എഫ്) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് ജയശ്രീ പി. സി അറിയിച്ചു. ശുചിത്വ മിഷനും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 32 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍.ആര്‍.എഫ് സെന്റര്‍ നിര്‍മ്മിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആര്‍.ആര്‍.എഫില്‍ നേരിട്ട് എത്തിക്കും. തുടര്‍ന്ന് മാലിന്യം ശാസ്ത്രീയമായി പരിവര്‍ത്തനം ചെയ്ത് ചെറിയ കണികകളാക്കി റോഡ് ടാറിങ്ങിനുള്‍പ്പെടെ പുനരുപയോഗിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ചിറയിന്‍കീഴിനെ മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പത്ത് പേര്‍ക്ക് സെന്ററില്‍ തൊഴില്‍ അവസരം ലഭിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.