അതിയന്നൂർ ബ്ലോക്കിനു കീഴിലെ സ്ത്രീകൾക്ക് മുലയൂട്ടൽ സംബന്ധിച്ച അവബോധം നൽകുന്നതിനുവേണ്ടി അങ്കണവാടി പ്രവർത്തകർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ 94 അങ്കണവാടി പ്രവർത്തകർക്കാണ് മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചത്. ഫുഡ് ആന്റ് ന്യൂട്രീഷൻ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ശിൽപ്പശാല നടത്തിയത്.
നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ ഷിബു ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ ഹീബ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീകണ്ഠൻ നായർ, ശിശു വികസന പദ്ധതി ഓഫീസർ രാജേശ്വരി, അസിസ്റ്റന്റ് ടെക്‌നിക്കൽ അഡൈ്വസർ പ്രഭാത്, അങ്കണവാടി പ്രവർത്തകർ എന്നിവരും പരിപാടിയിൽ  സംബന്ധിച്ചു.