കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ 24ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ഒ.ബി.സി പട്ടികയിൽ മറ്റു പേരുകൾകൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേനൈത്തലൈവർ സമുദായ സംഘം സമർപ്പിച്ച ഹർജി, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കമ്മാള തച്ചൻ മഹാസഭ സമർപ്പിച്ച ഹർജി, പാലക്കാട് ജില്ലയിൽ എരുത്തേമ്പതി വില്ലേജിൽ താമസിക്കുന്ന തേവർ-അകമുടയർ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കറുപ്പ്‌സ്വാമി സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.