സംസ്ഥാനത്തെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി നിലനിർത്തുന്നതിന് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സമ്പൂർണ ജലശുചിത്വ യജ്ഞം ‘തെളിനീരൊഴുകും നവകേരളം’, മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ നടപ്പാക്കുന്ന ‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ എന്നീ കാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 25ന് (വെള്ളി) നടക്കും. രാവിലെ 9.30 ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. പദ്ധതി വിശദീകരണവും ലോഗോ പ്രകാശനവും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബ്ലോക്കു പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റുമായ അജയൻ കെ. മേനോൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.ഡി. അരുൺ എന്നിവർ പങ്കെടുക്കും. തുടർന്ന് രാവിലെ 11 മുതൽ ‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തകേരളം പദ്ധതി’ എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയയും ‘ആരോഗ്യ ജാഗ്രത സംഘാടനവും ചുമതലയും’ എന്ന വിഷയത്തിൽ ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസും ‘തെളിനീരൊഴുകും നവകേരളം’ എന്ന വിഷയത്തിൽ ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശും ക്ലാസെടുക്കും. വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും