കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ആരംഭിച്ചു. ആന്റണി ജോണ്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദീര്‍ഘദൂര ബസുകളില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനു വേണ്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് ക്യാഷ് കൗണ്ടറിനെ സമീപിച്ചാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. നിലവില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ഉണ്ടായിരുന്ന റിസര്‍വേഷന്‍ സൗകര്യമാണ് കോതമംഗലത്ത് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

എ.റ്റി.ഒ പി.എ അഭിലാഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എ നൗഷാദ്, കെ.എസ്.ആര്‍.ടി.സി -സി.ഐ.റ്റി.യു സെക്രട്ടറി സി.എം സിദ്ധിഖ്, ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്‌സ് യൂണിയന്‍ -ഐ.എന്‍.റ്റി.യു.സി ഭാരവാഹി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സീനിയര്‍ ക്ലര്‍ക്ക് പ്രീറ്റ്‌സി പോളിനെ എം.എല്‍.എ ആദരിച്ചു. ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അനസ് ഇബ്രാഹിം സ്വാഗതവും ചാര്‍ജ്മാന്‍ എ.ഡി സീമോന്‍ നന്ദിയും പറഞ്ഞു.