കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താൻ ദളിത് പ്രമേയങ്ങൾ സിനിമയാക്കുന്നതെന്നും സംവിധായകൻ പാ രഞ്ജിത് . പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാക്കി ദളിതരെ നിലനിർത്താനാണ് പലരും ശ്രമിക്കുന്നത്.അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് അരവിന്ദൻ മെമ്മോറിയൽ ലക്ച്ചററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയിലെ രാഷ്ട്രീയം യാഥാർഥ്യമാണെന്നും അതില്ലെന്ന വാദം യാഥാർഥ്യത്തിനു നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
