കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഗേള്‍സ് ഫ്രണ്ട്‌ലി ടോയിലറ്റ് സമുച്ചയത്തിന്റെ ഉല്‍ഘാടനം കാഞ്ഞിരപ്പൊയില്‍ ഗവ: ഹൈസ്‌കൂളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത അദ്ധ്യക്ഷയായി.7 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്.
35 ലക്ഷം രൂപ ചെലവിട്ട് 5 സ്‌കൂളുകളിലേക്ക് ഗേള്‍സ് ഫ്രണ്ട്ലി ടോയ്‌ലറ്റ് സമുച്ചയം ഒരുക്കും. ഏഴായിരത്തോളം കുട്ടികള്‍ക്ക് സൗജന്യ നാപ്കിന്‍ സൗകര്യം ഇത് വഴി ലഭ്യമാവും. ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹിമാന്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ.ദാമോദരന്‍, എം.ജി പുഷ്പ., മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.ബാലകൃഷ്ണന്‍, സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ പി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.രാജീവന്‍ സ്വാഗതവും കെ.വി.രാജേഷ് നന്ദി പ്രകാശിപ്പിച്ചു.
