പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അനുവദിച്ച ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് എം.രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആംബുലന്‍സ് അനുവദിച്ചത്. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷയായി. എ.കൃഷ്ണന്‍ ,കെ.വി.വിജയന്‍ ,എം.സുലോചന ,പി.കെ.ലക്ഷ്മി , പ്രസീത കുമാരി, പി.വി. ചന്ദ്രന്‍, സി.വി.രാധാകൃഷ്ണന്‍,നവീന്‍കുമാര്‍, സി.മാധവന്‍, സി.വി.നാരായണന്‍, എം.വി. ചന്ദ്രന്‍, പി.കുഞ്ഞികണ്ണന്‍,പി.വി.ഗോവിന്ദന്‍ ,ടി.കുഞ്ഞികൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപ്ലവന്‍ എന്നിവര്‍ സംബന്ധിച്ചു.