കാര്‍ഷിക സാമൂഹ്യസുരക്ഷാ മേഖലയില്‍ മുന്‍ തൂക്കം നല്‍കി പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ജയന്തി അവതരിപ്പിച്ചു .19,23,62,823 രൂപവരവും 18,82,70,600 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് വാര്‍ഷിക ബഡ്ജറ്റ്. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തുകവകയിരുത്തി. പട്ടികജാതി, പട്ടികവര്‍ഗ്ഗം സാമൂഹ്യസുരക്ഷ, ഭവന നിര്‍മ്മാണം,ആരോഗ്യമേഖല, ശുചിത്വം കുടിവെള്ളം എന്നിവയ്ക്ക് തുക വകയിരുത്തി. പശ്ചാത്തല മേഖലയില്‍ പുതിയ നിര്‍മാണത്തിനു പുനരുദ്ധാരണത്തിനായി തുക വകയിരുത്തി പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആല്‍വ പറഞ്ഞു.
പ്രസിഡണ്ട് ഡി.സുബ്ബണ്ണ ആല്‍വ അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി പാലാക്ഷ റായ്, അനിതശ്രീ മെമ്പര്‍മാരായ കെ ജനാര്‍ദ്ദനാ പൂജാരി, എസ് ആര്‍ കേശവ, ജയന്തി,പ്രേമ,അനിതശ്രീ, നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥരായ ഗോപാലകൃഷ്ണന്‍,കൃഷി ഓഫീസര്‍ നഫീസത്ത് ഹംഷീന,അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോണ്‍സണ്‍,ഹെഡ്ക്ലര്‍ക്ക് എന്‍.എസ് പുഷ്പരാജന്‍ ്, അകൗണ്ടന്റ് ഷെരീഫ് പി.എ,സീനിയര്‍ ക്ലര്‍ക്ക് അബ്ദുല്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബി രാജേശ്വരി സ്വാഗതം പറഞ്ഞു
