കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെയെന്ന ലക്ഷ്യവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ വിദ്യാലയ ആരോഗ്യ പദ്ധതിയായ ഋതു പ്രോജക്ടിന്റെ ഔദ്യോഗിക ജില്ലാ തല ഉദ്ഘാടനം ചിറ്റൂര്‍ ഗവ.വിക്‌ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.മധു അധ്യക്ഷനായ പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.റെജീന, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സിന്ധു, വൈസ് ചെയര്‍പേഴ്‌സന്‍ കെ.എ. ഷീബ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ രാജീവന്‍, കെ.രശ്മി, ജില്ലാ മെഡിക്കല്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.സി അലക്‌സാണ്ടര്‍, ഇ.എന്‍ രവീന്ദ്രന്‍, യു.പ്രിയ, ഡോ.ഹുദ പങ്കെടുത്തു.