ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു.ഡി.എം.ഒ കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി. ഡി.പി എം ഡോ: സമീഹ സൈതലവി ദിനാചരണ സന്ദേശം നല്കി.ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ: പി.ദിനീഷ്, ജെ.എ.എം.ഒ ഡോ. ടി.പി അഭിലാഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു.
