ആതുരസേവനമേഖലയില്‍ 21 വര്‍ഷമായി തൊഴിലെടുക്കുന്ന കൊരട്ടി സ്വദേശി നിഷ സന്തോഷിനെ തേടിയെത്തിയത് ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം. നിലവില്‍ ആലുവ കാര്‍മല്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയാണ് നിഷ. നഴ്‌സിംഗ് അസിസ്റ്റന്റ് ആയ അമ്മയുടെ പാത പിന്തുടര്‍ന്നാണ് നിഷ ഈ മേഖലയില്‍ എത്തിയത്. പിന്നീട് ജോലി ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് തിരിച്ചറിവുണ്ടായി.
ജോലിയിലെ ആത്മാര്‍ത്ഥതയും രോഗികളെ പരിചരിക്കുന്ന രീതിയുമാണ് നിഷയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. പുരസ്‌കാര നേട്ടം ഉത്തരവാദിത്തങ്ങള്‍ കൂട്ടിയെന്നും ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ഒരു അംഗീകാരം നേടാനായെന്നും നിഷ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ പദ്ധതി ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്നുവെന്നും നിഷ സന്തോഷ് പറഞ്ഞു.