പഠന ലിഖ്‌ന അഭിയാന്‍ പൊതുപരീക്ഷ ജില്ലയില്‍ 26 , 27 തിയതികളില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജനയില്‍ നടക്കുന്ന ജില്ലാതല പരീക്ഷാ പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാകും. നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.കെ അബ്ബാസലി, തുടങ്ങിയവര്‍ പങ്കെടുക്കും. 910 കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുകമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ അറിയിച്ചു
കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതിയായ പഠന ലിഖ്‌ന അഭിയാന് വയനാട് ജില്ലയില്‍ 15,180 പേരാണ് ക്ലാസിലെത്തിയത്. 120 മണിക്കൂറായിരുന്നു ക്ലാസ് സമയം. സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ പഠിതാക്കള്‍, ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കള്‍, അങ്കണവാടി ടീച്ചര്‍മാര്‍ , എന്‍ എസ് എസ്, എന്‍ സി സി വളണ്ടിയര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് നിരക്ഷരരെ പഠിപ്പിച്ചത്. വളണ്ടിയര്‍ ടീച്ചര്‍മാര്‍ക്ക് ജില്ലാതലത്തിലും, ബ്ലോക്ക്, ഗ്രാമ, വാര്‍ഡ് തലത്തിലും രണ്ട് തവണ പരിശീലനം നല്‍കിയിരുന്നു.