സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ 4) രാവിലെ 10ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയാവുന്ന പരിപാടിയില്‍ മേളയുടെ ആദ്യ വില്‍പനയും സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനവും പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ നിര്‍വഹിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ ശോഭന ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍.സുജാത, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) ടി.ശ്യാംകുമാര്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ജി. രാജ് മോഹന്‍, ലീഡ് ബാങ്ക് മാനേജര്‍ ബി. അനില്‍കുമാര്‍, ഹാന്റെക്‌സ് റീജനല്‍ മാനേജര്‍ (ഇന്‍ചാര്‍ജ്) എസ്.രജനി, അകത്തേത്തറ ഖാദി സഹകരണ സംഘം പ്രസിഡന്റ സുലൈമാന്‍ ഹാജി, പാലക്കാട് സര്‍വോദയ സംഘം സെക്രട്ടറി കെ. പ്രജീഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസര്‍ കെ.വി.വിജയലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.