അഗ്നിബാധ ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുള്ള മോക്ഡ്രില്‍ നാളെ (മാര്‍ച്ച് 26) രാവിലെ കളക്ടറേറ്റില്‍ നടക്കും. അഗ്നി സുരക്ഷാ മാര്‍ഗങ്ങളെപ്പറ്റി അവബോധ ക്ലാസും നടത്തും.
ആശുപ്രത്രി സജ്ജീകരണങ്ങളും വകുപ്പുകളുടെ ഏകോപനവും വിലയിരുത്തും. മോക്ഡ്രില്ലിന്റെ ഭാഗമായി പ്രദേശത്ത് ട്രാഫിക് നിയന്ത്രണമുണ്ടാകും.
ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ക്രമീകരണങ്ങള്‍ വിലയിരുത്തി. പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.