ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള പനത്തടി ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അവതരിപ്പിച്ചു. 305003622 രൂപ വരവും 30215380 രൂപ ചിലവും 2,84,9622 രൂപ നീക്കിയിരിപ്പും ബജറ്റ് പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി എം.സുരേഷ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത അരവിന്ദന്‍, അഡ്വ. രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ് , ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്ത്മല, ഭരണ സമിതിയംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആര്‍ സി രജനീ ദേവി, മുന്‍ വൈസ് പ്രസിഡന്റ്, സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, എസ്ടി പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
