കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ സി.ഡി.എസ്സിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 5 അയല്‍ക്കുട്ടങ്ങള്‍ക്കായി 34,00,000 രൂപാ വിതരണം ചെയ്തു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജില്ലാ മാനേജര്‍ എന്‍.എം മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. . മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ഇ.മോഹനന്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നാരായണികുട്ടി, സത്യവതി, രമേശന്‍ മുതലപ്പാറ, നബീസ സത്താര്‍, അബ്ബാസ് കൊളചെപ്പ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജൂനിയര്‍ അസിസ്റ്റന്റ് അരവിന്ദ് രാജ് കോര്‍പ്പറേഷന്റെ വിവിധ വായ്പാപദ്ധതികള്‍ സംബന്ധിച്ച് വിവരണം നല്‍കി. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ ഖൈറുനീസ സ്വാഗതവും സി.ഡി.എസ്സ്. അക്കൗണ്ടന്റ് പി.എസ് സക്കീന നന്ദിയും പറഞ്ഞു.