നീലേശ്വരം നഗരസഭയുടെയും കുടുംബശ്രീയുടെയും ജില്ലാ ടി.ബി സെന്ററിന്റെയും നേതൃത്വത്തില്‍ ക്ഷയരോഗ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചും. നഗരസഭാ അനക്‌സ് ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. മോഹനന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ടിബി സെന്റര്‍ ഓഫീസര്‍ ഡോ. ടി.പി ആമിന, ജില്ലാ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ പി.വി. രാജേന്ദ്രന്‍ എന്നിവര്‍ ക്ഷയരോഗത്തെക്കുറിച്ച് ക്ലാസെടുത്തു. സ്ഥിരം സമിതി അംഗങ്ങളായ വി.ഗൗരി, പി.സുഭാഷ്, കൗണ്‍സിലര്‍ പി.ബിന്ദു, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം. ശാന്ത, സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി. എം. സന്ധ്യ സ്വാഗതവും സി.എം ബൈജു നന്ദിയും പറഞ്ഞു.