രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ മെട്രോവാർത്തയും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസും നേടി .അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ഹിന്ദുവിന്റെ എസ് ആർ പ്രവീൺ നേടി.ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ. ഓൺലൈൻ വിഭാഗത്തിൽ മാതൃഭൂമിക്കാണ് പുരസ്ക്കാരം. റെഡ് എഫ് എം ആണ് മികച്ച റേഡിയോ . ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു ആകാശവാണി അർഹമായി. അച്ചടി മാധ്യമങ്ങളിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ദേശാഭിമാനി ദിനപ്പത്രത്തിനാണ്.

മലയാളമനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി മാതൃഭൂമി ന്യൂസിലെ എസ് .ഗിരീഷ്‌കുമാറിനെ  തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ടിങ് മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് മെട്രോവാർത്തയിലെ റ്റിറ്റോ ജോർജും ദൃശ്യമാധ്യമ രംഗത്ത് 24 ന്യൂസിലെ അലക്സ് റാം മുഹമ്മദും അർഹരായി. ടൈംസ് ഓഫ് ഇന്ത്യയിലെ ദീപാ പ്രസാദ് (ഫോട്ടോഗ്രാഫർ ,അച്ചടി മാധ്യമം),ചന്ദ്രൻ ആര്യനാട് (ക്യാമറാമാൻ ,ഇന്ത്യാ ടുഡെ) എന്നിവരും ഓൺലൈൻ മാധ്യമത്തിന് ഇ ടി വി ഭാരതും ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹരായി.