കല്‍പ്പറ്റ: ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ആറു സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. ഹരിതചട്ടം, ശുചിത്വപരിപാലനം എന്നിവ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, സെക്രട്ടറി ടി.ഡി ജോണി എന്നിവര്‍ അറിയിച്ചു. പരിശോധനയ്ക്ക് ജൂനിയര്‍ സൂപ്രണ്ട് എസ്. അശോക് കുമാര്‍, സീനിയര്‍ ക്ലാര്‍ക്കുമാരായ കെ.എ ജിയാസ്, ഇ.കെ മഹേഷ്, വി.എം മനോജ്, പോള്‍, ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
