തിരുനെല്ലി: ഗവ. ആശ്രമം സ്കൂള്‍ യൂണിറ്റ് സ്റ്റുഡന്റ് പൊലിസ് കാഡിന്റെ് (എസ്.പി.സി) ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാഘോഷവും 2018-019 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. യുവത്വം ലഹരിക്കടിമപ്പെടുന്ന കാലത്ത് ജാഗ്രതയുടെ കാവലാളാവുകയാണ് ഓരോ കാഡറ്റും വേണ്ടതെന്നും അച്ചടക്കമുള്ള ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ അച്ചടക്കമുള്ള നേതാവാണെന്നും യോഗം വിലയിരുത്തി. പ്രധാനാദ്ധ്യപകന് കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുനെല്ലി എസ്.ഐ ബിജു ആന്റണി ഉദ്ഘാടനം ചെയ്തു. പരാജയത്തില്‍ നിന്നു വിജയത്തിലേക്ക് എന്ന വിഷയത്തില്‍ കെ.എസ് അശ്വതി ക്ലാസെടുത്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ റോയ്സണ്‍ ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മജീദ് തലപ്പുഴ, എ.എസ്.ഐ റോയ്, ഷില്ലി ജോര്‍ജ്, ജെറില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
