വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 2021 ലെ ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് വൈറ്റില മൊബിലിറ്റി ഹബിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.

കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ എത്തുന്ന സ്ഥലങ്ങളിൽ മൂലയൂട്ടുന്നതിന്
സൗകര്യപ്രദമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പാക്കുകയും മൂലയൂട്ടലിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുകയുമാണ് ലക്ഷ്യം.