മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 37,36,150 രൂപ വകയിരുത്തി ഉറവിട മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യത്തോടെ 1500 വീടുകളില്‍ റിംഗ് കമ്പോസ്റ്റ് വിതരണം നടത്തുന്നു. 250 രൂപ അടച്ച് ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം.

ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്കായി 11,12,400 രൂപ വകയിരുത്തി 618 ബയോബിന്‍ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചു. 180 രൂപ അടച്ച് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. പഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന ഹൈവേയുടെ വശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.