വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി ജെെവ ഭരണി വിതരണം ചെയ്തു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ വഴി അപേക്ഷിച്ച മുഴുവൻ കുടുംബങ്ങൾക്കും ഭരണി വിതരണം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുറാണി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.