കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടപ്പിലാക്കുന്ന പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിലെ ടൂറിസത്തിന് ഏറെ ഗുണകരമായി മാറുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ പിങ്ക് കഫേ കിയോസ്‌കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലും പിങ്ക് കഫേ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
അഡ്വ.എ രാജ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ലഘു നാടന്‍ഭക്ഷണങ്ങള്‍ക്ക് പുറമെ ഇതര ഭക്ഷണവിഭവങ്ങളും പിങ്ക് കഫേ വഴി ലഭ്യമാകും.ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ മുഖ്യാതിഥിയായി. .