ഇടുക്കി ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 5, 6 തീയതികളില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും. ഫോം മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ പരീക്ഷയുടേയും അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ വെബ്‌സൈറ്റ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും ഫോണ്‍: 04862 232 215, 232209.