ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു.തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ പിശകുമൂലം സത്യപ്രതിജ്ഞ അസാധുവാകുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതായും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ 1960ലെ കേരള സിവിൽ സർവീസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ 11(1) ചട്ട പ്രകാരം നടപടിയെടുത്തത്.