വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികൾ മൂന്നു ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തി എഡിറ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യുന്നതിനും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനും പരിപാടികളുമായി ബന്ധപ്പെട്ട നോട്ടീസുകൾ തയ്യാറാക്കി ഡിസൈൻ ചെയ്ത് ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ മുഖേന പ്രചരണം നടത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ  ത്രൈമാസികയായ ശ്രീരേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനും സന്നതയുള്ള വ്യക്തികൾ/ഏജൻസികളിൽ തുടങ്ങിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജേണലിസം പാസായിട്ടുള്ളവർക്ക് മുൻഗണന.വിശദവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള അപേക്ഷകൾ ഏപ്രിൽ ഏഴിനു വൈകിട്ട് അഞ്ചിന് മുൻപ് സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.