സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഇന്ന് (ഏപ്രിൽ 01) മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. താത്പര്യമുള്ളവർ 0471-2478585, 9495000914 എന്നീ നമ്പറുമായി ബന്ധപ്പെടുക.