വിവരാവകാശ നിയമം സംബന്ധിച്ച് ഐ.എം.ജി. സംഘടിപ്പിക്കുന്ന ബേസിക് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ഇന്നു(ഏപ്രിൽ 1) മുതൽ 12 വരെ നടക്കും. കോഴ്സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവർ http://rti.img.kerala.gov.in എന്ന വെബ്്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഏപ്രിൽ 16ന് ഇ-മെയിൽ മുഖേന അറിയിക്കും.