ജില്ലാ ആയുര്‍വേദ ആശുപത്രി തൊടുപുഴയില്‍ ഒഴിവുള്ള നേത്ര മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 6 ബുധനാഴ്ച രാവിലെ 10.30 നു ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ച് നടത്തും. യോഗ്യത: ബി എ എം എസ് , എം എസ് ശാലക്യതന്ത്ര , ടി സി എം സി രജിസ്ട്രേഷന്‍ അനിവാര്യം. യോഗ്യരായവര്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം അന്നേ ദിവസം യഥാസമയം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232318
