ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് പുതുമാതൃക തീര്‍ത്ത് കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 2720 കുടുംബങ്ങള്‍ക്കും 100 സ്ഥാപനങ്ങള്‍ക്കും ബയോ വേസ്‌ററ് ബിന്‍ നല്‍കിയാണ് പഞ്ചായത്ത് മാതൃക സൃക്ഷ്ടിച്ചിരിക്കുന്നത്. 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബയോ വേസ്‌ററ് ബിന്‍ വിതരണം. കേരള ശുചിത്വ മിഷന്റെ സഹായത്തോടെയാണ് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബയോ വെയിസ്റ്റ് ബിന്‍ വിതരണ പരിപാടി നടത്തിയത്. കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ കോ. ഓര്‍ഡിനേറ്റര്‍ വി. ലക്ഷ്മി മുഖ്യതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എച്ച്. അബ്ദുള്‍ നാസര്‍, ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ഉമേശന്‍ വേളൂര്‍, കെ.വി.ബാബു, സെക്രട്ടറി എന്‍. മനോജ്, ഡോ.ജിഷ മുങ്ങത്ത്, ഡോ. രേണുരാജ്, നിഖില്‍ നാരായണന്‍, സിഡിഎസ് ചെയര്‍പേര്‍സണ്‍ ഉഷാ രാജു, റെയ്ഡ്‌കോ പ്രതിനിധി സി.വി. ഭാവനന്‍, ജേക്കബ് ഉലഹന്നാന്‍, പി.യു. ഷീല എന്നിവര്‍ സംസാരിച്ചു.