കല്‍പ്പറ്റ ഗൂഡലായിക്കുന്ന് പ്രദേശവാസികള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി.
പട്ടയം വിതരണം ചെയ്യുന്നതിനായി ഗൂഡലായിക്കുന്നിലെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വ്വെ നടപടികള്‍ ടി.സിദ്ദിഖ് എം.എല്‍.എ , ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവര്‍ വിലയിരുത്തി. വര്‍ഷങ്ങളായി ഈ പ്രദേശത്ത് പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിക്കുക. നിലവില്‍ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് മാത്രം വെച്ചു കൊണ്ടാണ് പല കുടുംബങ്ങളും ഗുഡലായിക്കുന്ന് പ്രദേശത്ത് താമസിക്കുന്നത്. സര്‍വ്വെ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സ്വന്തം സ്ഥലത്തിന് നികുതി അടയ്ക്കാന്‍ ഇവിടുത്തെ കുടുംബങ്ങള്‍ക്ക് കഴിയും. ഒരു മാസം കൊണ്ട് സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി. മണി, സി.കെ ശിവരാമന്‍, സാജിത തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അനില്‍കുമാര്‍, ജില്ലാ സര്‍വ്വെ സുപ്രണ്ട് പി.കെ വിരേന്ദ്രകുമാര്‍, വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ്, ഭൂരേഖ തഹസില്‍ദാര്‍ എം.എസ് ശിവദാസന്‍, എന്നിവര്‍ സര്‍വ്വേക്ക് നേതൃത്വം നൽകി