തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി (202122) പ്രകാരമാണ് തുക അനുവദിച്ചത്.

കോളനിയിലെ അഴുക്കുചാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, പൊതുസ്ഥലങ്ങളിലെയും വീടുകളുലെയും ഖര- ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനന്‍സ്, പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണഭിത്തി നിര്‍മാണം, വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ എന്നിവ ഈ പദ്ധതിയില്‍ എറ്റെടുക്കാം.

ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.