വികസനത്തിൻ്റെ പേരിൽ ഒരാളെയും തെരുവാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും പുനരധിവാസത്തിൻ്റെ ഭാഗമായി വ്യാപാരികൾക്കായി നിർമ്മിച്ചിട്ടുള്ള വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണത്തിനായി സ്ഥലം വിട്ട് നൽകിയവരുടെ സമീപനം പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശം നൽകുന്നു.

സാമൂഹിക നീതി ഉറപ്പാക്കിയും സർവ്വതല സ്പർശിയുമായ വികസനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിൻ്റെ സ്പർശം ഏൽക്കാത്ത ഒരു പ്രദേശവും കേരളത്തിൽ ഉണ്ടാകരുത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധ വെയ്ക്കുന്നുണ്ട്. സംസ്ഥാനം വലിയ തോതിലുള്ള വ്യവസായിക മുന്നേറ്റം ലക്ഷ്യമിടുന്നു.

ഈ സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഊർജ്ജ സ്വയം പര്യാപ്തത. ഗാർഹിക, വ്യാവസായിക, വാണിജ്യാവശ്യങ്ങൾക്ക് ആവശ്യമായ ഊർജം നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമെ സ്വയംപര്യാപ്തതയിലെത്തി എന്നവകാശപ്പെടാനാകു. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള ഊർജ ഉത്പാദന രീതികൾ ആവിക്ഷ്ക്കരിക്കണം. ആ രംഗത്ത് വലിയ കുതിച്ച് ചാട്ടമുണ്ടാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഊർജ്ജ രംഗത്തെ സ്വയം പര്യാപ്തതയിലേക്ക് നാം മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി വേണം മാങ്കുളം ജലവൈദ്യുതി പദ്ധതിയെ കാണാൻ. പദ്ധതിക്ക് വേണ്ട 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി ഉള്ള ഭൂമിയുടെ ഏറ്റെടുക്കൽ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ആരും തെരുവാധാരമാകില്ല.

എല്ലാവരെയും ചേർത്ത് പിടിക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ നാടിൻ്റെ ഭാവിക്ക് ആവശ്യമാണ്. അർഹമായ നഷ്ടം നൽകി പുനരധിവാസത്തിനാവശ്യമായ നടപടി സ്വീകരിക്കും. എല്ലാ വികസന പദ്ധതികളിലും ഇതേ നയമാണ് സർക്കാർ തുടരുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നേടിയ വികസനത്തിലൂന്നി കൂടുതൽ ഉയരത്തിലേക്ക് പോകണം.

ഊർജ സ്വയം പര്യാപ്തത ഏറ്റവും പ്രാധാന്യം അർഹിക്കുന്നകാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ജലവൈദ്യുതി പദ്ധതികൾ നാടിൻ്റെ വികസനത്തിനാവശ്യമാണ്. വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് വിവിധ പദ്ധതികൾ ആവിക്ഷ്ക്കരിച്ച് നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എം എൽ എയുമായ എം എം മണി, അഡ്വ എ രാജ എംഎൽഎ എന്നിവർ മുഖ്യ അതിഥികളായി.

മേലാച്ചേരി പുഴയിലാണ് 40 വാട്ട് സ്ഥാപിതശേഷിയും 120 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുള്ള നിലയമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. നിലവിൽ നിർമ്മിക്കുന്ന റിസർവോയറിലേക്ക് രാജമലയാർ, കടലാർ എന്നിവയിൽ നിന്നുള്ള ജലം തുരങ്കത്തിലൂടെ എത്തിച്ച് രണ്ടാംഘട്ടത്തിൽ 80 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് 100 ദശലക്ഷം യൂണിറ്റ് വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പദ്ധതിക്ക് ആവശ്യമായ 80.01 ഹെക്ടർ ഭൂമിയിൽ 92 ശതമാനം ഭൂമിയും 60 കോടി ചെലവാക്കി 250ൽ പരം ആളുകളിൽ നിന്നും ഏറ്റെടുത്തു. പദ്ധതിക്കായി ഭൂമി വിട്ടു നൽകിയിട്ടുള്ളത് മൂലം ജീവിതോപാധിയായ കച്ചവടസ്ഥാപനങ്ങൾ നഷ്ടമായവർക്ക് പുനരധിവാസ പദ്ധതിയിൽപെടുത്തി 7500 ചതുരശ്രയടി വിസ്തീർണത്തിൽ 29 കടമുറികളും പാർക്കിംഗ് സൗകര്യവുമുള്ള വ്യാപാര സമുച്ചയമാണ് മാങ്കുളത്ത് കുറഞ്ഞ വാടകയ്ക്ക് വ്യാപരികൾക്ക് തുറന്നു നൽകുന്നത്.

കെഎസ്ഇബി ജനറേഷൻ ഡയറക്ടർ ജി രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ചെയർമാൻ ഡോ ബി അശോക്, ഡയറക്ടർ വി മുരുകദാസ്, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനന്തറാണി ദാസ്, മാങ്കുളം പഞ്ചായത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനീത സജീവൻ, പഞ്ചായത്ത്‌ അംഗം ഷൈനി മാത്യു, കെഎസ്ഇ