79-ാം സാമൂഹിക സാമ്പത്തിക സര്‍വേ ജൂലായില്‍ ആരംഭിക്കും. വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൊഡ്യൂളുകള്‍ ചേര്‍ന്ന സര്‍വേയും ആയുഷ് സര്‍വേയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കുടുംബത്തിലെ മൂന്ന് വയസ്സിന് മുകളിലുള്ള ഓരോ അംഗവും പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസംവരെയുള്ള വിവിധ കോഴ്സുകളും വിദ്യാഭ്യാസ നിലവാരവും രേഖപ്പെടുത്തും. കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കാനും ഇ-മെയില്‍ അയക്കാനും സ്വീകരിക്കാനും കഴിവുണ്ടോ എന്നീ വിവരവും ശേഖരിക്കും.
ആശുപത്രി വാസത്തിനും അല്ലാതെയുമായി വിവിധ ചികിത്സകള്‍ക്കായി ചെലവായ തുകയാണ് പ്രധാനമായും ആരോഗ്യ മൊഡ്യൂളില്‍ ശേഖരിക്കുന്നത്. ആയുഷ് മരുന്നുകളുടെ ലഭ്യത, ചികിത്സാച്ചെലവ്, ഏതൊക്കെ അസുഖങ്ങള്‍ക്കാണ് ആയുഷ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുക. ആയുഷ് സംബന്ധിച്ച് പൂര്‍ണതോതില്‍ എന്‍.എസ്.ഒ നടത്തുന്ന ആദ്യത്തെ വാര്‍ഷിക സര്‍വ്വേ ആണെന്ന പ്രത്യേകതയുമുണ്ട്.