സംരസ് മേളയില്‍ നിറസാന്നിധ്യമാകാന്‍ നന്മ കുടുംബശ്രീ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍.’എല്ലാ വര്‍ഷവും സ്റ്റാളില്‍ നിന്ന് തിരിയാന്‍ ഞങ്ങള്‍ക്ക് നേരം കിട്ടാറില്ല ഇത്തവണയും അത് തന്നെ പ്രതീക്ഷിക്കുന്നു’.ഗൃഹാതുരത്വം നിറയ്ക്കാന്‍ മേളയിലെത്തിയ മായയും സന്ധ്യയും ഒരെ സ്വരത്തില്‍ പറയുന്നു.

വീട്ടിലുണ്ടാക്കിയ കപ്പ വറുത്തത്,കായ വറുത്തത്,ചക്ക വറുത്തത്,ശര്‍ക്കര ഉപ്പേരി എന്നിവയെല്ലാം സരസ് മേളയുടെ ഭാഗമായി ഇവരെത്തിച്ചിട്ടുണ്ട്.കണ്ണൂര്‍ സ്വദേശികളായ ഇരുവരും 2018 മുതല്‍ നന്മ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ സംരംഭത്തിന് കീഴിലെ സജീവ പ്രവര്‍ത്തകരാണ്.’നൈസി ചിപ്‌സ്‌’ എന്ന പേരില്‍ ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന വറ്റല്‍ വിഭവങ്ങളും ‘ഒമ’ എന്ന പേരില്‍ 100% വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്ന ബാത്ത് സോപ്പുകളും ഇവര്‍ തങ്ങളുടെ സംരംഭത്തിലൂടെ വില്‍ക്കുന്നുണ്ട്.കുടുംബശ്രീയുടെ കീഴില്‍ ഇവര്‍ നടത്തി വരുന്ന സ്റ്റാളുകളിലും മുന്‍ വര്‍ഷത്തെ സരസ് മേളകളിലും ഇവരുടെ ഉത്പന്നങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു.