പത്തേമാരി ഒരുങ്ങുന്നു
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാഎക്സിബിഷൻ പന്തല്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു. മെഗാ പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങള്‍ ഒരുക്കുന്ന സ്റ്റാളുകളുടെ പ്രവൃത്തി മന്ത്രി വിലയിരുത്തി. പ്രദര്‍ശനത്തിലേക്കായി ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന പത്തേമാരി ഉരുവിന്റെ പ്രവൃത്തിയും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഐ പി ആര്‍ ഡി അഡീഷനല്‍ ഡയരക്ടര്‍ കെ അബ്ദുല്‍റഷീദ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഏപ്രില്‍ മൂന്നുമുതല്‍ 14വരെയാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള എക്സിബിഷൻ.