പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക്     ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠനം നടത്തിവരുന്ന പ്ലസ് ടു വിദ്യാർത്ഥികളെ മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുളള 45 ദിവസത്തെ പരിശീലന പദ്ധതി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിലെ സന്നദ്ധരായ മികച്ച സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 100 വിദ്യാർഥികളുടെ വീതം ബാച്ചുകളിലാണ് പരിശീലനം നൽകേണ്ടത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ കഴിഞ്ഞ മൂന്നു കൊല്ലത്തെ പെർഫോർമൻസ് റിപ്പോർട്ട് കൂടി ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷകൾ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-695033 ലേക്ക് ലഭ്യമാക്കേണ്ടതാണ്.  അവസാന തീയതി ഏപ്രിൽ ഏഴ് വൈകിട്ട് 5 മണി. ഫോൺ:  0471-2737253.